22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Traffic Fines

Main story

ഇന്റര്‍നെറ്റ് തിരികെ വന്നതോടെ എഐ ക്യാമറകൾ പണി തുടങ്ങി; പഴയ പിഴകൾ കൂട്ടത്തോടെ

കൊച്ചി: ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിവെച്ചിരുന്ന റോഡിലെ ആർ.ടി.ഓ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി. റോഡിലെ ഗതാഗത നിയമലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർ.ടി.ഓ കൺട്രോൾ റൂമിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്‌ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ മാസം 29 മുതൽ കൺട്രോൾ റൂമിൽ ലഭിക്കുന്നത് പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ കുടിശിക നൽകാത്തതിനെ തുടർന്ന് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതായിരുന്നു ഇതിന് കാരണം. യഥാർത്ഥത്തിൽ സർക്കാരാണ് [&Read More

Kerala

ഗതാഗത നിയമലംഘനം: പിഴ പകുതിയടച്ചാൽ മതി, 11 ലക്ഷം കേസുകളിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാൻ ബാക്കിയുള്ളവർക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം കേസുകളിൽ പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. പിഴത്തുക ഭീമമായതോടെ പലരും അത് അടയ്ക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും കോടതികളിലേക്ക് കൈമാറിയ [&Read More

UAE

വാഹന രജിസ്‌ട്രേഷൻ മുടങ്ങില്ല; പിഴ ഗഡുക്കളായി അടയ്ക്കാം- ദുബൈ പോലീസിന്റെ അറിയിപ്പ്

ദുബൈ: വാഹന രജിസ്‌ട്രേഷൻ പുതുക്കുന്ന വേളയിൽ വൻതുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ യഥാസമയം തിരിച്ചറിയുന്നതിനും പിഴകൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ നിർദ്ദേശിച്ചതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പിഴകൾ ഗഡുക്കളായി അടയ്ക്കാംഭീമമായ പിഴത്തുക ഒറ്റയടിക്ക് അടയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ദുബൈ പോലീസ് ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം. പിഴകൾ ഗഡുക്കളായി (Read More