28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Travan coreRoyal Family

Kerala

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്‌ടമായി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പേരൂർക്കട പൊലീസിൽ പരാതി നൽകി. ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന രത്നക്കല്ലുകൾ പതിപ്പിച്ച വിലപിടിപ്പുള്ള ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് 10 ദിവസം മുൻപ് ആഭരണങ്ങൾ പുറത്തെടുത്ത് അടുക്കി വെച്ചിരുന്നതായും പരാതിയിൽ പറയുന്നു. [&Read More