18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Twenty 20 Party

Kerala

കെഎസ്ആർടിസി ബസിന്റെ പടികളുടെ വീതി കുറച്ചത് കേന്ദ്ര സർക്കാരെന്ന് ട്വന്റി 20 സ്ഥാനാർഥി;

കോട്ടയം: ഏറ്റുമാനൂർ നിയസഭാ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ആതിര ഡി. നായരുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്ത്. കേരളത്തിലെ കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചതും മികച്ച വിദ്യാഭ്യാസവും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളാണെന്ന ആതിരയുടെ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആതിരയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് “ലേശം ഉളുപ്പ്” വേണമെന്നാണ് സ്നേഹ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലൂടെ പ്രതികരിച്ചത്. “കുട്ടിയെ ആരോ എന്തൊക്കെയോ പഠിപ്പിച്ചു വിട്ടിട്ടുണ്ട്, കെഎസ്ആർടിസിയുടെ ഫുൾ ഫോമെങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നും സ്നേഹ കുറിച്ചു. [&Read More

Kerala

’ബയോളജിക്കലി കുട്ടികളില്ലാത്ത മോദിയുടെ കുട്ടികളാണ് ഭാരതത്തിലെ ഓരോ പെൺമക്കളും; 10 രൂപയ്ക്ക് നാപ്കിന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും സ്ത്രീക്ഷേമ പദ്ധതികളെയും പ്രശംസിച്ച് ട്വൻ്റി 20 സ്ഥാനാർത്ഥിയും നടിയുമായ ലക്ഷ്മി പ്രിയ. നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ച് സംസാരിക്കവെ ജനൗഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയതിനെ ലക്ഷ്മി പ്രിയ എടുത്തുപറഞ്ഞു. പത്ത് രൂപയ്ക്ക് നാപ്കിൻ ലഭിച്ചപ്പോൾ താൻ സന്തോഷം കൊണ്ട് [&Read More

Main story

ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; എൻഡിഎ സഖ്യത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് കൂട്ടരാജി

പാലക്കാട്: ട്വന്റി ട്വന്റി പാർട്ടി എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ പാർട്ടിയിൽ കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി പ്രവർത്തകരാണ് ട്വന്റി ട്വന്റിയിൽ നിന്നുള്ള തങ്ങളുടെ ലയനം ഉപേക്ഷിച്ച് കൂട്ടത്തോടെ രാജിവെച്ചത്. ഇതോടെ മുതലമടയിൽ ട്വന്റി ട്വന്റിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാർട്ടി ചെയർമാൻ സാബു ജേക്കബ് മറ്റ് നേതാക്കളുമായോ പ്രവർത്തകരുമായോ ആലോചിക്കാതെ ഏകപക്ഷീയമായാണ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് രാജിവെച്ചവർ ആരോപിക്കുന്നു. മുതലമടയിൽ ചേർന്ന യോഗത്തിൽ, ട്വന്റി ട്വന്റിയിലെ ലയനം അസാധുവാക്കിയതായും [&Read More

Main story

ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി,ഔദ്യോഗിക

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണ്ണായക നീക്കവുമായി ബിജെപി. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ നീക്കം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ ട്വന്റി 20യ്ക്കുള്ള സ്വാധീനം വോട്ടായി മാറുന്നത് എൻഡിഎയ്ക്ക് വലിയ [&Read More