05/09/2026
[fontresizer_tawhidurrahmandear_widget]

Tags :UP Mosque Demolition

Main story

യുപിയിൽ പള്ളി പൊളിച്ചുനീക്കി; തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. വൻ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയോടെയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി ലോക്‌സഭാ എംപി ഇഖ്റ ഹസനെ പൊലീസ് കൈരാനയിലെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. സർക്കാർ ഭൂമി കയ്യേറി അനധികൃതമായാണ് പള്ളി നിർമിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ നടപടി. പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിക്കുകയും പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി [&Read More