പ്രിട്ടോറിയ: ഇറാനുമായുള്ള ദീർഘകാല നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക. നയതന്ത്രതലത്തിലുള്ള സമ്മർദതന്ത്രമാണ് ആഫ്രിക്കൻ രാജ്യം തള്ളിക്കളഞ്ഞത്. ഇറാനുമായുള്ള ബന്ധം അമേരിക്കയുമായുള്ള സൗഹൃദത്തിന് തടസ്സമാണെന്ന പുതിയ യുഎസ് അംബാസഡർ ലിയോ ബോസലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വൻശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ സെയ്ൻ ഡാംഗർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു കാരണവുമില്ലെന്ന് ഡാംഗർ വ്യക്തമാക്കി. എന്നാൽ, [&Read More
Tags :US
‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നതായി റിപ്പോർട്ട്. നേരത്തെ നാല് സൈനികർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, പരിക്കേറ്റവരിൽ രണ്ട് പേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൂടുതൽ പേര് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് വിവരം. കുവൈത്തിലും ബഹ്‌റൈനിലും മറ്റ് അമേരിക്കൻ സൈനിക താവളങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് [&Read More
വാഷിങ്ടൺ: ഇറാന് കനത്ത പ്രഹരമേൽപ്പിക്കിച്ചുകൊണ്ട് അവരുടെ ഒമ്പത് നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്ത് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. നശിപ്പിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉൾപ്പെടുന്നുണ്ടെന്നും, ഇറാന്റെ അവശേഷിക്കുന്ന നാവിക ആസ്തികൾ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ്Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മകനെയും വധിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നടത്തിയ ഓപറേഷനു സമാനമായ ഭരണമാറ്റത്തിനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന സൂചനയാണു പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. (Read More
അമേരിക്കയുടെ ‘രഹസ്യനീക്കം’ ചൈന ഇറാന് ചോർത്തി? ജോർദാനിലെ മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്
ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More
ദോഹ: അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി. തെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലി വാഷിങ്ടണുമായി നടത്തുന്ന ചർച്ചകളിൽ ഇസ്രയേൽ അനാവശ്യമായി ഇടപെടുകയാണെന്നും ഇത് മേഖലയെ പുതിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖത്തർ സന്ദർശനത്തിനിടെ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. വാഷിങ്ടണുമായി മാത്രമാണ് ഇറാൻ ചർച്ചകൾ നടത്തുന്നത്. എന്നാൽ ഈ പ്രക്രിയയെ തുരങ്കം വെക്കാൻ ഇസ്രയേൽ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം. [&Read More
ഫലസ്തീന്‍ ഐക്യധാര്‍ഥ്യത്തില്‍ പങ്കടുത്തത്തിന് യുഎസില്‍ തടവിലാകപ്പെടാ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളാകുന്നു; മോചിപ്പിക്കണമെന്ന് കുടുംബം
വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിലേറെയായി ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന 33 കാരിയായ ലെഖാ കോർഡിയയുടെ ആരോഗ്യനില വഷളായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ആവശ്യം. 2024ൽ കൊളംബിയ സർവകലാശാലയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് ലെഖാ കോർഡിയ അറസ്റ്റിലാകുന്നത്. ടെക്‌സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ വെച്ച് അപസ്മാരം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, 12 മണിക്കൂറിലധികം കോർഡിയയുടെ [&Read More
അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; എന്നാൽ മേഖലാ സംഘർഷത്തിന് താല്പര്യമില്ലെന്ന് ഇറാൻ സൈനിക
തെഹ്റാൻ: അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ പൂർണ സജ്ജമാണെന്ന് സൈനിക മേധാവി. എന്നാൽ, മേഖലയിൽ ഒരു യുദ്ധം തുടങ്ങാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ സയ്യിദ് അബ്ദുൽറഹീം മൂസവി വ്യക്തമാക്കി. ഇറാൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വ്യോമസേനാ കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന് തങ്ങൾ സജ്ജമാണെങ്കിലും മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. അഥവാ ഒരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ആക്രമണകാരികൾക്ക് തന്നെയാകും നേരിടേണ്ടി [&Read More
‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി
ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17Read More