ട്രംപിന്റെ വിമാനത്തില്‍ ഇലക്ട്രിക് തകരാര്‍; അടിയന്തരമായി നിലത്തിറക്കി-ആകാശത്ത് ആശങ്കയുടെ മണിക്കൂര്‍
വാഷിങ്ടണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രയില്‍ നാടകീയരംഗങ്ങള്‍. പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഔദ്യോഗിക വിമാനമായ ‘എയര്‍ ഫോഴ്‌സ് വണ്ണി’ല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്ര തിരിച്ച് അധികം വൈകാതെയാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനത്തിലുണ്ടായ തകരാറാണ് യാത്ര തടസ്സപ്പെടാന്‍ കാരണമായതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് വിമാനം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്നും, പ്രസിഡന്റിനോ [&Read More