13/06/2026
[fontresizer_tawhidurrahmandear_widget]

Tags :USS Gerald R. Ford

Iran

യുഎസ്എസ് ജെറാൾഡ് ഫോർഡിന് നാണംകെട്ട മടക്കം; പശ്ചിമേഷ്യൻ ദൗത്യം പാതിവഴിയിൽ നിർത്തി അമേരിക്കയിലേക്ക്

വാഷിങ്ടൺ/തെഹ്‌റാൻ: ലോകത്തെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലെന്ന ഖ്യാതിയോടെ പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പരാജയഭാരത്തോടെ മടങ്ങുന്നു. ഇറാന്റെ കരുത്തിന് മുന്നിൽ പതറിയും ആഭ്യന്തരമായ സാങ്കേതിക തകരാറുകളിൽ വലഞ്ഞും പത്തുമാസം നീണ്ട ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ചാണ് അമേരിക്കയുടെ ഈ കൂറ്റൻ പടക്കപ്പൽ നാട്ടിലേക്ക് തിരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് ആണ് കപ്പൽ അമേരിക്കയിലേക്കു മടങ്ങുന്നതായുള്ള വാർത്ത പുറത്തുവിട്ടത്. 309 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച് റെക്കോർഡ് ഇട്ടെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ലോൺട്രി [&Read More

World

യുഎസ് വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം; രണ്ട് നാവികർക്ക് പരിക്ക്

തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ [&Read More

World

‘അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ കടലിൽ മുക്കും’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് ശക്തമായ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കൻ വിമാനവാഹിനി കപ്പലുകളെ കടലിന്റെ അടിയിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആയുധങ്ങൾ യുഎസ് കപ്പലുകളെക്കാൾ അപകടകാരിയാണെന്നും ഖാംനഇ പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കു താക്കീത് നൽകിയത്. ‘തങ്ങളുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ട്. [&Read More

World

കരീബിയന്‍ കടലില്‍ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചു; വെനസ്വേലയ്‌ക്കെതിരെ അമേരിക്ക യുദ്ധത്തിലേക്ക്?

വാഷിങ്ടണ്‍: അമേരിക്കയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് കരീബിയന്‍ കടലില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കപ്പലുകള്‍ക്കെതിരെ സൈനിക ആക്രമണം നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്. എന്നാല്‍, ഈ നടപടി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കെതിരായ കടുത്ത സമ്മര്‍ദതന്ത്രമായാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. ‘ഓപറേഷന്‍ സതേണ്‍ സ്പിയര്‍’ ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലുകളുടെ വരവ്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും മറ്റ് യുദ്ധക്കപ്പലുകളും കരീബിയന്‍ കടലില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് യുഎസ് [&Read More