തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ, നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും ജീവിതശൈലിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒരേ ശരീരഭാരം കാത്തുസൂക്ഷിക്കുന്ന അദേഹം, തെരഞ്ഞെടുപ്പ് കാലത്തെ കഠിനമായ ഓട്ടത്തിനിടയിൽ നാല് കിലോയോളം കുറഞ്ഞതായി വെളിപ്പെടുത്തി. കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് സതീശന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. ദിവസവും 40 മിനിറ്റ് നടത്തം ശീലമാക്കിയിരുന്ന അദ്ദേഹം, തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം സ്പെഷ്യൽ നടത്തം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. “വയറ് നിറഞ്ഞെന്ന് തോന്നിയാൽ അപ്പോൾ ഭക്ഷണം [&Read More