‘പട്ടാളത്തിൽ നിന്നാണ് വന്നത്, പച്ചക്കറി മാർക്കറ്റിൽ നിന്നല്ല’; അധിക്ഷേപ പരാമർശത്തിൽ മേജർ രവി
കൊച്ചി: പച്ചക്കറി കച്ചവടക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പ്രതിഷേധവുമായി വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ. താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായതോടെയാണ് അസോസിയേഷൻ രംഗത്തെത്തിയത്. പരാമർശം തിരുത്തി മേജർ രവി പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. നീറ്റ് ക്രമക്കേടിനെതിരെ രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ വിമർശിച്ചുകൊണ്ട് മേജർ രവി നടത്തിയ പ്രസ്താവനകളാണ് വിവാദങ്ങളുടെ തുടക്കം. സമരം ചെയ്ത [&Read More