പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ എസ്എൻഡിപി. യോഗത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് യോഗം വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ജനറൽ സെക്രട്ടറി സ്വന്തം കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നത്. അത് സംഘടനയുടെ തീരുമാനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് എസ്എൻഡിപി യോഗത്തിന്റെ തീരുമാനം. ഒരു മുന്നണിയെ സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം സംഘടനയ്ക്കില്ല. യോഗത്തിന്റെ ഔദ്യോഗികമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെങ്കിൽ കൗൺസിൽ ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നും [&Read More
Tags :Vellappally Nadesan
‘ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടികളുണ്ടാക്കി അധികാരക്കസേരകളിൽ അടയിരിക്കുന്നു’- വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മുസ്ലിം ലീഗിനും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ സ്വന്തമായി രാഷ്ട്രീയ പാർട്ടികളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടി ഇരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ തുറന്നടിക്കൽ. ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് പിന്നാക്കഅധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം, ക്രിസ്ത്യൻ [&Read More
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More
‘ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷം തുപ്പി വെള്ളാപ്പള്ളി
ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദിയാണെന്നും മുസ്‌ലിം വിഭാഗത്തിന്റെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി വീണ്ടും വിദ്വേഷം തുപ്പിയത് ‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. എന്നോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫിന്റെ നേതാവാണ്. അവൻ തീവ്രവാദിയാണ്, മുസ്‌ലിംകളുടെ [&Read More
‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’: മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതിനെയും വിമർശിച്ച് സിപിഐ; മുന്നണിയിൽ പോര് മുറുകുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഇടത് മുന്നണിക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ശൈലിയും വെള്ളാപ്പള്ളി നടേശനുമായുള്ള വഴിവിട്ട അടുപ്പവുമാണെന്ന സിപിഐ വിമർശനം മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്‌പോര് ഇപ്പോൾ പരസ്യമായ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച വെള്ളാപ്പള്ളിക്ക് അതിരൂക്ഷമായ മറുപടിയാണ് ബിനോയ് വിശ്വം നൽകിയത്. ചതിയൻ ചന്തുവിന്റെ തൊപ്പി ഏറ്റവും കൂടുതൽ [&Read More