06/08/2026
[fontresizer_tawhidurrahmandear_widget]

Tags :Vigilance Probe

Main story

ശബരിമല നെയ്യ് ക്രമക്കേട്; മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതി ചേർക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന് പിന്നാലെ ഉയർന്ന നെയ്യ് ക്രമക്കേടിലും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വിജിലൻസ് പ്രതിചേർക്കും. സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിവെച്ച ദുരൂഹമായ ഇടപാടിന് അനുമതി നൽകിയത് പ്രശാന്താണെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ മുൻ ബോർഡ് അംഗം അജികുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരെയും പ്രതിചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ഇടപാടാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. മിൽമയിൽ നിന്ന് ഒന്നര ലക്ഷത്തോളം ലീറ്റർ [&Read More

Main story

കൂറുമാറാൻ സിപിഎം വാഗ്ദാനം ചെയ്തത് 50 ലക്ഷം: വടക്കാഞ്ചേരിയിൽ ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ

തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് ബലമേകി നിർണ്ണായക ശബ്ദരേഖ പുറത്ത്. ലീഗ് പിന്തുണയുള്ള സ്വതന്ത്ര അംഗമായി വിജയിച്ച ഇ.യു ജാഫറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ​ശബ്ദരേഖയിലെ ഉള്ളടക്കം: വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്നും വിജയിച്ച ഇ.യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. [&Read More