27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Wayanad MP

Kerala

‘ഒറ്റയ്ക്ക് വന്നുപോകാനറിയാം, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ല’-

വയനാട്: മണ്ഡല സന്ദർശനത്തിനിടെയുള്ള അമിത സുരക്ഷാ സന്നാഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ഒപ്പമുള്ള സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലാണ് എംപിയെ ചൊടിപ്പിച്ചത്. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകുന്നത് തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഇത്തരം നടപടികൾ ആവർത്തിച്ചാൽ മണ്ഡല സന്ദർശന വിവരങ്ങൾ ഇനി മുൻകൂട്ടി അറിയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. തനിക്ക് ഇത്രയധികം സുരക്ഷയുടെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് വന്നുപോകാൻ അറിയാമെന്നും പ്രിയങ്ക പറഞ്ഞു. വലിയ സുരക്ഷാ വ്യൂഹം ഒപ്പമുള്ളത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. [&Read More