20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Wedding Feast

India

വിവാഹശേഷമുള്ള നോൺ വെജ് പാർട്ടി വേണ്ട:വിലക്കുമായി കർണാടക ഗ്രാമം; ലംഘിച്ചാൽ ഒരു ലക്ഷം

ശിവമൊഗ്ഗ: വിവാഹച്ചടങ്ങുകൾക്ക് ശേഷം അതിഥികൾക്കായി വിരുന്ന് സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നത് വ്യാപകമായ ആചാരമാണെങ്കിലും, ഇത് ആർഭാടങ്ങളിലേക്ക് കടക്കുന്നത് തടയാൻ വേറിട്ട തീരുമാനവുമായി ഒരു ഗ്രാമം. വരൾച്ചയും വിളനാശവും മൂലം രൂപപ്പെട്ട കടുത്ത സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത്, അനാവശ്യ പണച്ചെലവ് വരുത്തുന്ന വിരുന്നുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുള്ള ഹരഗി ഗ്രാമവാസികൾ. പ്രദേശത്ത് ‘ബീഗര ഊട്ട’ എന്ന പേരിൽ അറിയപ്പെടുന്ന മാംസവിഭവങ്ങൾ വിളമ്പുന്ന ആർഭാട സദ്യകൾക്കാണ് ഗ്രാമം വിലക്കേർപ്പെടുത്തിയത്. വിലക്ക് മറികടന്ന് ഇത്തരം വിരുന്നുകൾ നടത്തുന്ന കുടുംബങ്ങളിൽ [&Read More