ന്യൂയോര്‍ക്ക്: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് മാക്, വെബ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ‘മീഡിയ ഹബ്’ എന്ന് പേരിലാണ് ഉപയോക്താക്കള്‍ക്ക്, ഒന്നിലധികം ചാറ്റുകളിലായി പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങിയ ഫയലുകൾ ഒരിടത്ത് കേന്ദ്രീകരിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയ സെർച്ചിങ്, മാനേജ്‌മെൻ്റ് എന്നിവ ലളിതമാക്കുകയാണ് ഇതിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ്/വെബ് ഇൻ്റർഫേസിൻ്റെ സൈഡ്ബാറിലാണ് മീഡിയ ഹബ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ ചാറ്റുകളിൽ പങ്കുവെച്ച സമീപകാല ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ, [&Read More