20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Yair Lapid

World

‘ഗസ്സയിലെ കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്ന് ഇസ്രയേലിലെ യുവാക്കൾ ആവശ്യപ്പെട്ടിരുന്നു’: ഇസ്രയേൽ പ്രതിപക്ഷനേതാവ്

തെൽ അവീവ്: ഗസ്സയില്‍ നിരപരാധികളായി ആരുമില്ലെന്നും രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്ന് ഇസ്രയേലിലെ യുവാക്കള്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യെര്‍ ലാപിഡ്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലാപിഡ് ഇസ്രയേലി സമൂഹത്തിലെ തീവ്രനിലപാടുകളെ വെളിപ്പെടുത്തിയത്. ഒരു കൂട്ടം യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷമകരമായ അനുഭവം ഉണ്ടായതെന്ന് ലാപിഡ് പറഞ്ഞു. ഗസ്സയില്‍ എല്ലാവരെയും കൊല്ലണമെന്ന് ആവശ്യപ്പെട്ട യുവാക്കളോട് കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്നാണോ ഉദ്ദേശിച്ചതെന്ന് തിരിച്ചുചോദിച്ചപ്പോൾ, അവര്‍ വളരുമ്പോള്‍ തീവ്രവാദികളാകുമെന്നും അതിനാൽ കുഞ്ഞുങ്ങളെയും കൊല്ലണമെന്നുമാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹം [&Read More

Main story

‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More