ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കുനേരെ വധശ്രമം. ഔദ്യോഗിക വസതിക്ക് മുന്നിൽ മുസ്ലിം വിരുദ്ധ പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കളുമായി ആക്രമണശ്രമം. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മേയറുടെ വസതിയായ ‘ഗ്രേസി മാൻഷന്’ പുറത്തേക്ക് പുകയുന്ന സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനിയും കുടുംബവും വസതിക്കുള്ളിലുണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീവ്ര വലതുപക്ഷ സ്വാധീനമുള്ള ജേക്ക് ലാങ്ങിന്റെ നേതൃത്വത്തിൽ നടന്ന മുസ്ലിം [&Read More
Tags :Zohran Mamdani
മംദാനി ട്രംപിനെ ചെന്നു കണ്ടു; അന്യായമായി കസ്റ്റഡിയിലെടുത്ത മുസ്ലിം വിദ്യാർഥിനിയെ മണിക്കൂറുകൾക്കകം വിട്ടയച്ചു
വാഷിങ്ടൺ: കൊളംബിയ യൂനിവേഴ്സിറ്റിയിലെ മുസ്‌ലിം വിദ്യാർഥിനിയെ എമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത സംഭവത്തിൽ സുപ്രധാന ഇടപെടലുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. വ്യാഴാഴ്ച പുലർച്ചെ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത അസർബൈജാനി വിദ്യാർഥിനിയായ എൽമിന അഘായേവയെ മണിക്കൂറുകൾക്കകം മോചിപ്പിച്ചു. മംദാനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണു വിട്ടയച്ചത്. മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിൽനിന്ന് വ്യാജവാർത്ത നൽകിയാണ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അഘായേവയെ പിടികൂടിയത്. കാണാതായ ഒരു കുട്ടിയെ തിരയുന്ന പോലീസാണെന്ന് അവകാശപ്പെട്ടാണ് ഉദ്യോഗസ്ഥർ അകത്തുകയറിയതെന്ന് [&Read More
പുലർച്ചെ ശുചീകരണ തൊഴിലാളികൾപ്പം അത്താഴം കഴിച്ച്, പ്രാർഥനയിൽ പങ്കുകൊണ്ട് മംദാനി; കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ
ന്യൂയോർക്ക് സിറ്റി: ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിൽ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി മേയർ സൊഹ്റാൻ മംദാനി. പ്രതികൂലാവസ്ഥയിലും പുലർച്ചെ ജോലിയിൽ മുഴുകുന്ന ന്യൂയോർക്ക് നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം ‘സുഹൂർ’ പങ്കിട്ടും പ്രാർഥനയിൽ ഒപ്പംചേർന്നുമാണ് മംദാനി അമ്പരപ്പിച്ചത്. റമദാൻ നോമ്പുകാലത്ത് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ. നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മേയറുടെ നടപടി വലിയ പ്രശംസ നേടിയിട്ടുണ്ട്. (Read More
‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ സന്ദർശിച്ച മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് കൈമാറിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക [&Read More
‘അത് മുഴുവന്‍ ന്യൂയോര്‍ക്കുകാര്‍ക്കും അവകാശപ്പെട്ട ഖുര്‍ആന്‍; ഈ നഗരത്തിന്റെ പുതിയ അധ്യായം’; സത്യപ്രതിജ്ഞയ്ക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ചരിത്രപ്രസിദ്ധമായ 18Read More
ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു. മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, [&Read More
എന്തുകൊണ്ട് മൂന്ന് ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ? മംദാനി ഓര്‍മിപ്പിക്കുന്ന ആ നൂറ്റാണ്ടുകളുടെ ആഫ്രിക്കന്‍-ഇസ്‍ലാം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി സൊഹ്റാന്‍ മംദാനി അധികാരമേറ്റപ്പോള്‍, ആ ചടങ്ങ് വ്യക്തിപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ ഉള്‍ക്കൊള്ളലിന്റെയും അപൂര്‍വ വേദി കൂടിയായി മാറി. രണ്ട് വ്യത്യസ്ത ചടങ്ങുകളിലായി ആഫ്രിക്കന്‍Read More
ന്യൂയോർക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ 112Read More
ട്രംപ് ഫാസിസ്റ്റ് ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍; ഉണ്ടെന്ന് പറഞ്ഞേക്കെന്ന് മംദാനിയോട്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിക്കുകയാണ്. മുൻപ് പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന ഇരുനേതാക്കളും വൈറ്റ് ഹൗസിലെ ചർച്ചയിലൂടനീളം വളരെ സൗഹൃദത്തിലായിരുന്നു സംസാരിച്ചതും ഇടപഴകിയതും. ഇതിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തോള്ള ട്രംപിൻ്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഭവനപ്രശ്നം, വിലക്കയറ്റം തുടങ്ങിയ പൊതുവിഷയങ്ങളിൽ ഇരുവർക്കും ഒരേ അഭിപ്രായമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. [&Read More
‘ആര്യ രാജേന്ദ്രന്റെ വിജയം മംദാനിക്ക് ആവേശമായി, ന്യൂയോർക്ക് മേയറാകാനുള്ള ശ്രമം തുടങ്ങിയത് അങ്ങനെ’
തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രായം കുഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍ അധികാരമേറ്റപ്പോള്‍ ട്വിറ്ററില്‍ അഭിവാദ്യം ചെയ്യുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്ത നേതാവാണ് മംദാനിയെന്ന് ഗോവിന്ദന്‍ പറഞ്ഞു. അന്ന് ആര്യയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമങ്ങള്‍ക്ക് മംദാനി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ആര്യാ രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരി, കേരളത്തിന്റെ തലസ്ഥാന പട്ടണത്തിലെ കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിവാദ്യം [&Read More