01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Zohran Mamdani

India

‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ സന്ദർശിച്ച മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് കൈമാറിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക [&Read More

World

‘അത് മുഴുവന്‍ ന്യൂയോര്‍ക്കുകാര്‍ക്കും അവകാശപ്പെട്ട ഖുര്‍ആന്‍; ഈ നഗരത്തിന്റെ പുതിയ അധ്യായം’; സത്യപ്രതിജ്ഞയ്ക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ചരിത്രപ്രസിദ്ധമായ 18Read More

Main story

മുന്‍ മേയറുടെ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കി സൊഹ്റാന്‍ മംദാനി; ഭവനനയങ്ങളില്‍ അടിമുടി

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു. മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, [&Read More

World

എന്തുകൊണ്ട് മൂന്ന് ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ? മംദാനി ഓര്‍മിപ്പിക്കുന്ന ആ നൂറ്റാണ്ടുകളുടെ ആഫ്രിക്കന്‍-ഇസ്‍ലാം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി സൊഹ്റാന്‍ മംദാനി അധികാരമേറ്റപ്പോള്‍, ആ ചടങ്ങ് വ്യക്തിപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ ഉള്‍ക്കൊള്ളലിന്റെയും അപൂര്‍വ വേദി കൂടിയായി മാറി. രണ്ട് വ്യത്യസ്ത ചടങ്ങുകളിലായി ആഫ്രിക്കന്‍Read More

World

ട്രംപ് ഫാസിസ്റ്റ് ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍; ഉണ്ടെന്ന് പറഞ്ഞേക്കെന്ന് മംദാനിയോട്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിക്കുകയാണ്. മുൻപ് പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന ഇരുനേതാക്കളും വൈറ്റ് ഹൗസിലെ ചർച്ചയിലൂടനീളം വളരെ സൗഹൃദത്തിലായിരുന്നു സംസാരിച്ചതും ഇടപഴകിയതും. ഇതിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തോള്ള ട്രംപിൻ്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഭവനപ്രശ്നം, വിലക്കയറ്റം തുടങ്ങിയ പൊതുവിഷയങ്ങളിൽ ഇരുവർക്കും ഒരേ അഭിപ്രായമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. [&Read More

Kerala

‘ആര്യ രാജേന്ദ്രന്റെ വിജയം മംദാനിക്ക് ആവേശമായി, ന്യൂയോർക്ക് മേയറാകാനുള്ള ശ്രമം തുടങ്ങിയത് അങ്ങനെ’

തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രായം കുഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍ അധികാരമേറ്റപ്പോള്‍ ട്വിറ്ററില്‍ അഭിവാദ്യം ചെയ്യുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്ത നേതാവാണ് മംദാനിയെന്ന് ഗോവിന്ദന്‍ പറഞ്ഞു. അന്ന് ആര്യയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമങ്ങള്‍ക്ക് മംദാനി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ആര്യാ രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരി, കേരളത്തിന്റെ തലസ്ഥാന പട്ടണത്തിലെ കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിവാദ്യം [&Read More

Magazine

എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞ തനിയൊരുവന്‍ മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിലെ എല്ലാ വെല്ലുവിളികളെയും തകർത്തെറിഞ്ഞുകൊണ്ടാണ്, സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 34കാരനായ മംദാനിയുടെ ഈ വിജയം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്നീ അപൂർവതകളും ഈ ജയത്തിൽ ഒത്തുവവന്നു. ​ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് മംദാനി ആവർത്തിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി. ഇതിനുപുറമെ, ഗസ്സയിലെ ഇസ്രയേലിൻ്റെ [&Read More

World

അമേരിക്കയില്‍ പുതുചരിത്രം; സൊഹ്റാന്‍ മംദാനി ന്യൂയോർക്ക് മേയർ

ന്യൂയോർക്ക് സിറ്റി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും, ആദ്യ മുസ്‌ലിം, ദക്ഷിണേഷ്യൻ വംശജനായും 34 വയസ്സുകാരനായ മംദാനി ചരിത്രമെഴുതി. യുഎസ് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കാൻ പോകുന്നതാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ വിജയം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പ്രമുഖ ശതകോടീശ്വരൻമാർ, പ്രമുഖ ജൂത നേതാക്കൾ, വലതുപക്ഷ മാധ്യമങ്ങൾ എന്നിവരുടെയെല്ലാം കൊണ്ടുപിടിച്ച പ്രചാരണങ്ങളെ മറികടന്നാണ് മംദാനി [&Read More