ജിയോ ഉപയോക്താക്കള്‍ക്ക് ബംപര്‍; 35,100 രൂപയുടെ ജെമിനി പ്രോ സൗജന്യം
jio and gemini
മുംബൈ: ഇന്ത്യയിലെ യുവ ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോയും ഗൂഗിളും കൈകോര്‍ത്ത് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. 18 മാസം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന, ഏകദേശം 35,100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ(Google AI Pro) പ്ലാനാണ് തിരഞ്ഞെടുക്കപ്പെടുന്ന ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം.
ഈ സൗജന്യ പ്ലാന്‍ ആദ്യ ഘട്ടത്തില്‍ 5ജി അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ഉപയോഗിക്കുന്ന 18 മുതല്‍ 25 വയസ്സുവരെയുള്ള ജിയോ വരിക്കാര്‍ക്കാണ് ലഭിക്കുക. മൈജിയോ (MyJio) ആപ്പ് വഴി ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും.
ജെമിനി പ്രോ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി 2.5 പ്രോ എഐ മോഡല്‍ ഉപയോഗിക്കാനാകും. ഇതിലൂടെ ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാനുള്ള നൂതന ടൂളുകള്‍, പഠനത്തിനും ഗവേഷണത്തിനുമുള്ള നോട്ട്ബുക്ക് LM (Notebook LM) പോലുള്ള സൗകര്യങ്ങള്‍ എന്നിവ ലഭിക്കും. കൂടാതെ ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, ഫോട്ടോസ് എന്നിവയിലായി 2ടിബി ക്ലൗഡ് സ്റ്റോറേജും സൗജന്യമായി സ്വന്തമാക്കാം.
‘എല്ലാവര്ക്കും എഐ’ എന്ന ആശയത്തിന്റെ ഭാഗമായാണ് ജിയോ ഗൂഗിളുമായി കൈക്കോര്ത്തിരിക്കുന്നത്. യുവ തലമുറയ്ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ ഡിജിറ്റല്‍ രംഗത്തെ വളര്‍ച്ച ത്വരിതപ്പെടുത്താനും, എഐ രംഗത്ത് ഇന്ത്യയെ ഒരു ശക്തികേന്ദ്രമാക്കാനുമാണ് റിലയന്‍സും ഗൂഗിളും ലക്ഷ്യമിടുന്നത്. ഈ ഓഫര്‍ ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ ജിയോ വരിക്കാര്‍ക്കും ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്.