28/03/2026
[fontresizer_tawhidurrahmandear_widget]

‘മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ’; ട്രംപിന്റെ ആവശ്യം തള്ളി ഇബ്രാഹിം ട്രൗറെ

 ‘മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ’; ട്രംപിന്റെ ആവശ്യം തള്ളി ഇബ്രാഹിം ട്രൗറെ

വാഗദുഗു: അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന മനുഷ്യരെ സ്വീകരിക്കില്ലെന്നു വ്യക്തമാക്കി പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോ. രാജ്യത്തെ സൈനിക ഭരണകൂടമാണ് നയം പ്രഖ്യാപിച്ചത്. പൗരന്മാരുടെ പുനരധിവാസത്തിനായി ശരിയായ നടപടിക്രമങ്ങളും സുരക്ഷാ സംവിധാനങ്ങളും യുഎസ് ഭരണകൂടം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുര്‍ക്കിനാ ഫാസോയുടെ ഈ കടുത്ത തീരുമാനം.

മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ എന്ന് ഭരണാധികാരി ഇബ്രാഹിം ട്രൗറെ വ്യക്തമാക്കി. നീചവും അനുചിതവുമാണ് യുഎസ് ആവശ്യം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ പുറന്തള്ളാനുള്ള അവസരമായി ബുര്‍ക്കിന ഫാസോയുടെ ആതിഥ്യമര്യാദയെ ഒരു രാജ്യവും കാണരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന കുടിയേറ്റ വിരുദ്ധ നയങ്ങളോടുള്ള എതിര്‍പ്പാണ് ആഫ്രിക്കന്‍ രാജ്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 60ഓളം ആഫ്രിക്കന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള യുഎസ് ചാര്‍ട്ടേഡ് വിമാനം ബുര്‍ക്കിന ഫാസോയില്‍ ഇറക്കാനുള്ള ശ്രമം ഭരണകൂടം തടഞ്ഞിരുന്നു. വിമാനത്തിന് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു ട്രൗറെ ഭരണകൂടം.

ഇതിനുശേഷവും ബുര്‍ക്കിന ഫാസക്കാരും അല്ലാത്തവരുമായ ആഫ്രിക്കക്കാരെ രാജ്യത്തേക്ക് നാടുകടത്താന്‍ യുഎസ് നീക്കമുണ്ടായിരുന്നു. ഇതിലാണിപ്പോള്‍ ട്രൗറെ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Also read: