‘ഇത് ഇടതുനയം നടപ്പാക്കുന്ന സർക്കാരല്ല; കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഭാഗം’; വിചിത്രവാദവുമായി ഗോവിന്ദന്‍
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വിവാദം കൊഴുക്കുന്നതിനിടെ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് ഇടതുനയം നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇടതുനയം നടപ്പാക്കുന്ന സർക്കാർ ആണ് ഇതെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വർഗഘടനയുടെയും ഭാഗമായി നിൽക്കുന്ന സർക്കാരാണിത്.”- ഗോവിന്ദൻ പറഞ്ഞു.
ഇടതുപക്ഷ സർക്കാരാണെന്നു പറഞ്ഞാൽ അതിൻ്റെ അർത്ഥം ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് പോയി എന്നൊന്നുമില്ല. ജനാധിപത്യ വിപ്ലവം പോലും നടപ്പാക്കാത്ത സംസ്ഥാനമാണിത്. അതുകൊണ്ട് ഇടതുപക്ഷത്തിൻ്റെ മുദ്രാവാക്യങ്ങൾ പ്രാവർത്തികമാക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഭരണപരമായി നോക്കുമ്പോൾ സാധിക്കുന്നതന്നല്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.