15/06/2026
[fontresizer_tawhidurrahmandear_widget]

മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ തീപ്പിടിത്തം 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

 മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ തീപ്പിടിത്തം 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

സൗദി: സൗദിയിൽ ഉംറ തീർഥാടകരുമായി സഞ്ചരിച്ച ബസ് സൗദി അറേബ്യയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് 40-ലധികം ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

​ഞായറാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്. ഉംറ നിർവഹണത്തിനായി ഹൈദരാബാദിൽ നിന്ന് എത്തിയ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ബസ്സിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.

​മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ബസ്, വഴിയിൽ വെച്ച് ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തന്നെ തീപിടിക്കുകയായിരുന്നു. അഗ്നിബാധ അതിവേഗം പടർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി. അപകടം നടന്നയുടൻ സൗദിയിലെ സിവിൽ ഡിഫൻസും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

​അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സൗദി അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയാണോ അതോ സാങ്കേതിക തകരാറുകളാണോ അപകടത്തിലേക്ക് നയിച്ചതെന്നും പരിശോധിക്കുന്നുണ്ട്.

Also read: