21/07/2026
[fontresizer_tawhidurrahmandear_widget]

ജിടൂർ ‘സീറത്ത്’ ഹജ്ജ്-ഉംറ സർവീസിനു തുടക്കം | Umrah Pilgrimage service

 ജിടൂർ ‘സീറത്ത്’ ഹജ്ജ്-ഉംറ സർവീസിനു തുടക്കം | Umrah Pilgrimage service

മലപ്പുറം: ‘ജിടൂറി’ന്റെ പുതിയ സംരംഭം ‘സീറത്ത്’ ഹജ്ജ്-ഉംറ സർവീസിനു തുടക്കമായി(Umrah Pilgrimage service). പാണക്കാട്ട് നടന്ന ചടങ്ങിൽ ലോഗോ പ്രകാശന സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഹജ്ജ്-ഉംറ തീർത്ഥാടനത്തിനായി പുറപ്പെടുന്ന ദൈവത്തിന്റെ അതിഥികൾക്ക് മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘സീറത്തി’നു തുടക്കം കുറിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് 18-ലെ ബാച്ചിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ട്രാവൽ സർവീസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവും പരിചയസമ്പത്തുമുള്ള ശ്രദ്ധേയ സ്ഥാപനമാണ് ‘ജിടൂർ’. നിലവിൽ കോഴിക്കോട്, മലപ്പുറം, കോട്ടക്കൽ, നിലമ്പൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ കമ്പനിയുടെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഞങ്ങളെ ബന്ധപ്പെടാം: +91 7907 055655.

Also read: