27/01/2026

കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തുമെന്ന് DK ശിവകുമാര്‍; വോട്ട് കൊള്ളയ്‌ക്കെതിരെ 1.12 കോടി ഒപ്പ് ശേഖരിച്ച് കോണ്‍ഗ്രസ്

 കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തുമെന്ന് DK ശിവകുമാര്‍; വോട്ട് കൊള്ളയ്‌ക്കെതിരെ 1.12 കോടി ഒപ്പ് ശേഖരിച്ച് കോണ്‍ഗ്രസ്

വോട്ട് കൊള്ള ആരോപണം ശക്തമാകുന്നതിനിടെ, കർണാടക സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഇവിഎം മാറ്റി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു.

വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തിയ ഒപ്പുശേഖരണ കാമ്പയിനിൽ 1.12 കോടി പേര് ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു. ​ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്കുള്ള ആശങ്കയുടെ വ്യക്തമായ സൂചനയാണ് ഈ വമ്പിച്ച ഒപ്പുശേഖരണമെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെ, തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി, സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ സമ്പ്രദായം തിരികെ കൊണ്ടുവരുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നതായി ഡി.കെ ശിവകുമാർ സൂചന നൽകി.

Also read: