‘കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെച്ചാൽ ഞാനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം’;
ഗുവാഹത്തി: കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് – ഇൻഡ്യ സഖ്യ സർക്കാരുകൾ രാജിവെക്കാൻ തയ്യാറായാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനെ നേരിടാൻ താനും തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു വെല്ലുവിളി ഉയർത്തിയത്. രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലുമാണ് ഈ സർക്കാരുകളും അധികാരത്തിൽ വന്നത്. അതിനാൽ ആദ്യം സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളാണ് രാജി വെക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ട് ചോർച്ചയിലൂടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് [&Read More