30/03/2026
[fontresizer_tawhidurrahmandear_widget]

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം ആക്രമണം; ഇസ്രയേലിനെതിരെ ലബനാന്‍ പോര്‍മുഖത്തേക്ക്‌

 വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം ആക്രമണം; ഇസ്രയേലിനെതിരെ ലബനാന്‍ പോര്‍മുഖത്തേക്ക്‌

ബെയ്റൂത്ത്: ഇസ്രയേൽ സൈന്യം അതിർത്തിയിൽ നിരന്തരം നടത്തുന്ന അതിക്രമങ്ങളിൽ സഹികെട്ട് കടുത്ത നടപടികളിലേക്ക് ഒടുവിൽ ലബനാനും. തെക്കൻ ലബനാനിൽ സർക്കാർ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ട് വരുന്നു. ഇസ്രയേലി ആക്രമണത്തിൽ മുനിസിപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.

ഇസ്രയേലി സൈനികരുമായി ഏറ്റുമുട്ടാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ലബനാനും ഇസ്രയേലും തമ്മിലുള്ള അതിർത്തി മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിച്ച് വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ലബനീസ് സൈന്യത്തിന് ലഭിച്ചിട്ടുള്ള നിർദ്ദേശം. സൈനികരെയും ടാങ്കറുകളെയുമടക്കം ലബനീസ് സൈന്യം അതിർത്തിയിലേക്ക് അയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Also read: