03/04/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയുടേത് മികച്ച അന്വേഷണ ഏജന്‍സികള്‍; ഞങ്ങളുടെ സഹായം ആവശ്യമില്ല’ ചെങ്കോട്ട സ്‌ഫോടനത്തില്‍ യുഎസ്

 ‘ഇന്ത്യയുടേത് മികച്ച അന്വേഷണ ഏജന്‍സികള്‍; ഞങ്ങളുടെ സഹായം ആവശ്യമില്ല’ ചെങ്കോട്ട സ്‌ഫോടനത്തില്‍ യുഎസ്

ഒട്ടാവ: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മികവിനെ പ്രശംസിച്ച് യുഎസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് സംഭവത്തില്‍ പ്രതികരിച്ചത്. അന്വേഷണത്തില്‍ സഹായിക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ പ്രൊഫഷണലിസം കാരണം തങ്ങളുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങള്‍ അന്വേഷണത്തില്‍ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അന്വേഷണങ്ങളില്‍ ഇന്ത്യ വളരെ മികച്ചതാണ്, അവര്‍ക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല,’-റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാനഡയില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൂബിയോ. ഇന്ത്യന്‍ ഏജന്‍സികള്‍ ഈ വിഷയത്തില്‍ വളരെ പ്രൊഫഷണലിസത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മാര്‍ക്കോ റൂബിയോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി സ്‌ഫോടനം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Also read: