15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Red Fort blast

India

ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ ഭീതി; ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി നെതന്യാഹു

ന്യൂഡൽഹി: അടുത്തിടെ നടന്ന ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുല്ള സുരക്ഷാ ആശങ്കകൾ കാരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി. ഈ വർഷം ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നത്. ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെങ്കിലും, രണ്ടാഴ്ച മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ യാത്ര പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്ദർശനത്തിനായി പുതിയ [&Read More

India

‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ [&Read More

India

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് അൽ ഫലാഹ് സര്‍വകലാശാലയില്‍ ഇ.ഡിയുടെ വന്‍ റെയ്ഡ്; സ്ഥാപകന്റെ

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അല്‍ഫലാഹ് സര്‍വകലാശാലാ ആസ്ഥാനത്തും ഡല്‍ഹിRead More

India

ചെങ്കോട്ട സ്ഫോടനം: 3 ഡോക്ടർമാരടക്കം 4 പേരെ എൻഐഎ വിട്ടയച്ചു

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരും ഒരു വളം വ്യാപാരിയും ഉൾപ്പെടെ നാലുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിട്ടയച്ചു. പ്രധാന പ്രതിയുമായി ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളോ ഡിജിറ്റൽ വിവരങ്ങളോ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ​ഹരിയാനയിലെ നൂഹിൽ നിന്ന് അറസ്റ്റിലായ ഡോ. റെഹാൻ, ഡോ. മുഹമ്മദ്, ഡോ. മുസ്തഖീം എന്നീ ഡോക്ടർമാരെയും ദിനേശ് സിംഗ്ല എന്ന വളം വ്യാപാരിയെയുമാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചത്. അറസ്റ്റിലായ [&Read More

India

ചെങ്കോട്ട സ്ഫോടനക്കേസ് പ്രതിയുടെ പുൽവാമയിലെ വീട് ഇടിച്ചുനിരപ്പാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അരീഹല്‍ പ്രദേശത്തുള്ള വീടാണ് പൊളിച്ചുനീക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒളിത്താവളമായും ഗൂഢാലോചന കേന്ദ്രമായും ഈ വീട് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് ഉമറാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. കാറില്‍നിന്നു കണ്ടെത്തിയ സാംപിളുകള്‍ ഡിഎന്‍എ പരിശോധനയില്‍ ഇയാളുടേതു തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയുടെ [&Read More

India

ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ലോകത്തിനു മുഴുവൻ സന്ദേശമാകുന്ന ശിക്ഷ നൽകും; ഇനി ഒരാളും

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ വെറുതെവിടില്ല. ലോകത്തിനു മുഴുവന്‍ സന്ദേശമാകുന്ന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ശ്രീ മോതിഭായ് ആര്‍ ചൗധരി സാഗര്‍ സൈനിക് സ്‌കൂളിന്റെയും സാഗര്‍ ഓര്‍ഗാനിക് പ്ലാന്റിന്റെയും ഉദ്ഘാടന ചടങ്ങില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ ഭീരുത്വം നിറഞ്ഞ കൃത്യം നടത്തിയവരെയും ഇതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കും. ഈ [&Read More

World

‘ഇന്ത്യയുടേത് മികച്ച അന്വേഷണ ഏജന്‍സികള്‍; ഞങ്ങളുടെ സഹായം ആവശ്യമില്ല’ ചെങ്കോട്ട സ്‌ഫോടനത്തില്‍ യുഎസ്

ഒട്ടാവ: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മികവിനെ പ്രശംസിച്ച് യുഎസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് സംഭവത്തില്‍ പ്രതികരിച്ചത്. അന്വേഷണത്തില്‍ സഹായിക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ പ്രൊഫഷണലിസം കാരണം തങ്ങളുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ അന്വേഷണത്തില്‍ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അന്വേഷണങ്ങളില്‍ ഇന്ത്യ വളരെ മികച്ചതാണ്, അവര്‍ക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല,’Read More

India

ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറില്‍ വന്‍ സ്‌ഫോടനം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെടുകയും 20 [&Read More

India

‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത് അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡൽഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട പ്രിയ സുഹൃത്ത് അദാനിക്കുവേണ്ടി കരാർ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര നടന്നത്. “ഡൽഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് [&Read More

Main story

ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്ക്കാര്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതികളെയും സഹായികളെയും സ്പോൺസർമാരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ കേന്ദ്ര കാബിനറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. ​കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ വിറ്റ ഡീലറെ ഡൽഹി പോലീസ് [&Read More