ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ ഭീതി; ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി നെതന്യാഹു
ന്യൂഡൽഹി: അടുത്തിടെ നടന്ന ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുല്ള സുരക്ഷാ ആശങ്കകൾ കാരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി. ഈ വർഷം ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നത്.
ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെങ്കിലും, രണ്ടാഴ്ച മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ യാത്ര പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്ദർശനത്തിനായി പുതിയ തീയതി നിശ്ചയിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ വർഷം സെപ്റ്റംബർ 9-ന് നിശ്ചയിച്ച ഏകദിന സന്ദർശനം, സെപ്റ്റംബർ 17ലെ ഇസ്രയേലിലെ റീപോളിങ് ചൂണ്ടിക്കാട്ടി ആദ്യം റദ്ദാക്കിയിരുന്നു. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പും ഇതേ രീതിയിൽ യാത്ര മാറ്റിവെച്ചിരുന്നു.
2017-ൽ നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദർശിച്ചിരുന്നു. ജൂത രാഷ്ട്രം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. ഇതിനു പിന്നാലെ 2018ല്‍ നെതന്യാഹു ഇന്ത്യയിലെത്തുകയും ചെയ്തു. ദീര്‍ഘകാലമായി ഇരുനേതാക്കളും തമ്മില്‍ അടുത്ത സൌഹമുണ്ട്