‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ് രാജ്
ബെംഗളൂരു : ‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ് രാജ്ഹരിയാന തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയ രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടൻ പ്രകാശ് രാജ്.
ബിജെപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ‘ബ്രസീലിയൻ ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിക്കുകയും #VoteChori എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ബിജെപിക്കെതിരെ ചോദ്യം ഉന്നയിക്കുകയും ചെയ്തു.
ഇന്നലെ, 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണം പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയിരുന്നു.
ഈ കേസ് ഹരിയാനയിൽ നടന്ന 25 ലക്ഷം വോട്ട് തട്ടിപ്പിന്റെ ഉദാഹരണമാണെന്നും, ഇത് ഒരു കേന്ദ്രീകൃത ഓപ്പറേഷന്റെ ഭാഗമാണെന്നും പ്രകാശ് രാജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ കള്ളത്തരങ്ങളെ ചോദ്യം ചെയ്തുള്ള നടന്റെ പോസ്റ്റ് രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.