ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്രം
ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്ക്കാര്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പ്രതികളെയും സഹായികളെയും സ്പോൺസർമാരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ കേന്ദ്ര കാബിനറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ വിറ്റ ഡീലറെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, സ്ഫോടനവുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരു ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ ഹരിയാനയിലെ ഫരീദാബാദിനടുത്തുള്ള ഖണ്ഡാവലി ഗ്രാമത്തിൽ നിന്ന് പോലീസ് കണ്ടെത്തി.
സ്ഫോടനത്തിൻ്റെ പ്രധാന സൂത്രധാരൻ എന്ന് കരുതപ്പെടുന്ന ഡോ. ഉമർ ആണ് സ്ഫോടന സമയത്ത് കാറിൽ ഉണ്ടായിരുന്നത്.