27/01/2026

ചെങ്കോട്ട സ്ഫോടനം: ‘ഒരു കുറ്റവാളിയെയും വെറുതെ വിടരുത്, പിന്തുടർന്ന് പിടികൂടണം; അന്വേഷണ ഏജൻസികൾക്ക് കർശന നിർദേശവുമായി അമിത് ഷാ

 ചെങ്കോട്ട സ്ഫോടനം: ‘ഒരു കുറ്റവാളിയെയും വെറുതെ വിടരുത്, പിന്തുടർന്ന് പിടികൂടണം; അന്വേഷണ ഏജൻസികൾക്ക് കർശന നിർദേശവുമായി അമിത് ഷാ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ചെങ്കോട്ട സ്ഫോടനക്കേസിലെ ഓരോ കുറ്റവാളിയെയും ‘വേട്ടയാടി പിടിക്കാൻ’ അന്വേഷണ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി. സ്‌ഫോടനത്തിന് പിന്നിലുള്ള എല്ലാവർക്കെതിരെയും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ നടത്തിയതിന് ശേഷമാണ് അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിലൂടെ തൻ്റെ പ്രതികരണം അറിയിച്ചത്. “സ്‌ഫോടനത്തിൽ ഉൾപ്പെട്ട എല്ലാവരും ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഓരോ കുറ്റവാളിയെയും വേട്ടയാടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം കുറിച്ചു.

​സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് പ്രമുഖ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. അന്വേഷണത്തിൻ്റെ കണ്ടെത്തലുകൾ ഉടൻതന്നെ പരസ്യമാക്കുമെന്നും, ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

​സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും താൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ ഏജൻസികൾ വെറുതെ വിടില്ല, ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും,” പ്രധാനമന്ത്രി ഉറപ്പുനൽകി.

Also read: