ഒറ്റയ്ക്ക് ആർജെഡിയുടെ മുന്നേറ്റം; ഓടിയെത്താൻ ആകാതെ കോൺഗ്രസ്
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ വൻ കുതിപ്പുമായി എൻഡിഎ. അവസാനം വിവരം ലഭിക്കുമ്പോൾ 151 സീറ്റിൽ എൻഡിഎ മുന്നേറുന്നു. മഹാസഖ്യം 84 സീറ്റിലാണ് മുന്നോട്ടുനിൽക്കുന്നത്. അതേസമയം, മഹാസഖ്യം നില മെച്ചപ്പെടുത്തിയപ്പോൾ ബഹുഭൂരിഭാഗവും സീറ്റും സ്വന്തമാക്കിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. കോൺഗ്രസിന് കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല.
140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു ഇളക്കവുമുണ്ടാക്കാനായില്ല. വിഐപി വെറും ഒരു സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ നാലിടത്തും മുന്നിട്ടുനില്‍ക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.