10/06/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയും യൂറോപ്പും മടുത്തു; കൂട്ടത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുപറന്ന് എൻആർഐകൾ

 അമേരിക്കയും യൂറോപ്പും മടുത്തു; കൂട്ടത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുപറന്ന് എൻആർഐകൾ

ന്യൂഡൽഹി: മികച്ച ജീവിതസാഹചര്യം തേടി വിദേശത്തേക്ക് കുടിയേറിയ ഇന്ത്യക്കാർക്കിടയിൽ വൻ മാറ്റത്തിന്റെ കാറ്റ് വീശുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിൽ-ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റം കാരണം ലക്ഷക്കണക്കിന് പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ’മടക്ക കുടിയേറ്റം’ (Reverse Migration) 2025 അവസാനത്തോടെ ശക്തമായിരിക്കുകയാണ്.
​അമേരിക്കയിലെ ‘വിസ’ പ്രതിസന്ധി
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശന കുടിയേറ്റ നയങ്ങളാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

എച്ച്-1ബി (H-1B) വിസ നടപടികളിലെ സങ്കീർണ്ണതകളും ഉയർന്ന ഫീസും ഐടി ജീവനക്കാരുൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. വിസ ചട്ട ലംഘനം ആരോപിച്ച് ഈ വർഷം മാത്രം മൂവായിരത്തിലധികം ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഇതിൽ സ്ത്രീകളും കുട്ടികളും നേരിട്ട തിക്താനുഭവങ്ങൾ പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

വംശീയതയും അരക്ഷിതാവസ്ഥയും സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം വിദേശരാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളും പ്രവാസികളെ മടുപ്പിക്കുന്നു.

2025-ലെ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യക്കാർക്ക് നേരെയുള്ള വിദ്വേഷ പ്രചാരണങ്ങളിൽ 75 ശതമാനവും ഇന്ത്യക്കാർക്ക് നേരെയാണ്. കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരെ നടന്ന പ്രതിഷേധങ്ങളും വംശീയ നീക്കങ്ങളും ഇതിന് ആക്കം കൂട്ടി. മാറുന്ന ഇന്ത്യ, മാറുന്ന ചിന്താഗതി
ഇന്ത്യയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സാമ്പത്തിക രംഗത്തെ കുതിച്ചുചാട്ടവും മടങ്ങിവരവിന് പ്രവാസികൾക്ക് ധൈര്യം നൽകുന്നു.

പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം, കുട്ടികളുടെ സാംസ്കാരികമായ വളർച്ച എന്നിവയ്ക്കും പുതിയ തലമുറ മുൻഗണന നൽകുന്നുണ്ട്. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ 60 മുതൽ 80 ശതമാനം വരെ പ്രവാസികൾ വിശ്രമജീവിതം നാട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി സർവേകൾ വ്യക്തമാക്കുന്നു. മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയവും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

Also read: