28/03/2026
[fontresizer_tawhidurrahmandear_widget]

എഥനോള്‍ കാരണം വാഹനങ്ങള്‍ക്ക് തകരാറില്ലെന്ന് സര്‍ക്കാര്‍ പഠനത്തില്‍ കണ്ടെത്തി; മൈലേജ്-എന്‍ജിന്‍ തകരാറുകള്‍ക്ക് നഷ്ടപരിഹാരം ഇല്ല- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

 എഥനോള്‍ കാരണം വാഹനങ്ങള്‍ക്ക് തകരാറില്ലെന്ന് സര്‍ക്കാര്‍ പഠനത്തില്‍ കണ്ടെത്തി; മൈലേജ്-എന്‍ജിന്‍ തകരാറുകള്‍ക്ക് നഷ്ടപരിഹാരം ഇല്ല- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (E20) ഉപയോഗിക്കുന്നത് വഴി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ നടത്തിയ പഠനങ്ങളില്‍ ഇത്തരത്തില്‍ കാര്യമായ പ്രവര്‍ത്തന തകരാറുകളോ എന്‍ജിന്‍ ഭാഗങ്ങള്‍ക്ക് നാശമോ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. അതിനാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും ഗഡ്കരി വ്യക്തമാക്കി. പാര്‍ലമെന്റില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

E20 പെട്രോള്‍ ഉപയോഗിക്കുന്നത് പഴയ വാഹനങ്ങളുടെ എന്‍ജിന്‍ തകരാറിലാക്കുമെന്നും മൈലേജ് കുറയുന്നുവെന്നും, ഇതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ പഠനങ്ങളില്‍ 20% എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വാഹനങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗഡ്കരി അറിയിച്ചു. ഇന്ധനത്തിന്റെ ഘടന മാത്രമല്ല മൈലേജിനെ ബാധിക്കുന്നത്. വാഹനമോടിക്കുന്ന രീതി, കൃത്യമായ അറ്റകുറ്റപ്പണികള്‍, ടയര്‍ പ്രഷര്‍, വീല്‍ അലൈന്‍മെന്റ്, എസിയുടെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ മൈലേജിനെ സ്വാധീനിക്കുന്നുണ്ടെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

കൂടാതെ, വാഹനത്തിന്റെ പ്രവര്‍ത്തനം (Drivability), സ്റ്റാര്‍ട്ടിങ് (Startability), എന്‍ജിനിലെ ലോഹ ഭാഗങ്ങളുടെ സുരക്ഷ (Metal compatibility) എന്നിവ സംബന്ധിച്ച് നടത്തിയ സാങ്കേതിക പരിശോധനകളിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു.

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിന്റെയും പരിസ്ഥിതി സൗഹൃദ നയത്തിന്റെയും ഭാഗമായാണ് പെട്രോളില്‍ എഥനോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Also read: