എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി; നാലു ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്
ന്യൂഡൽഹി: ഇ20 എഥനോൾ ഇന്ധന നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നാല് പ്രമുഖ ഇൻഫ്ലുവൻസർമാർക്കെതിരെ പോലീസ് കേസെടുത്തു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെയുള്ളവർക്കെതിരെ മഹാരാഷ്ട്രയിലെ നാഗ്‌പൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഹാറിൽനിന്നുള്ള പ്രമുഖ യുട്യൂബറായ മനീഷ് കശ്യപിനെ കൂടാതെ ദേശി ബോയ്‌സ് എൻ.സി.ആർ, ഹർഷിത് രതി, അങ്കലേഷ് ഇൻവതെ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള [&Read More