02/03/2026
[fontresizer_tawhidurrahmandear_widget]

ശബരിമല യുവതീപ്രവേശം: ഒന്‍പതംഗ വിശാല ബെഞ്ച് പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്

 ശബരിമല യുവതീപ്രവേശം: ഒന്‍പതംഗ വിശാല ബെഞ്ച് പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഒന്‍പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് സുപ്രീം കോടതിയുടെ സജീവ പരിഗണനയില്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബെഞ്ചിന്റെ തുടര്‍ച്ചയായാകും പുതിയ നടപടികള്‍.

ശബരിമലയിലെ യുവതീപ്രവേശനം മാത്രമല്ല, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും സ്ത്രീകളുടെ തുല്യാവകാശവും തമ്മിലുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ക്ക് ഈ ബെഞ്ചിന്റെ വിധിയിലൂടെ ശാശ്വത പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

2019ലെ ബെഞ്ചിലുണ്ടായിരുന്ന ഒന്‍പത് ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് നിലവില്‍ കോടതിയിലുള്ളത്. മറ്റ് ജഡ്ജിമാര്‍ വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടി വരുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോടതി വാദം കേള്‍ക്കാന്‍ തുടങ്ങിയാല്‍ അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ വാദം തുടങ്ങുന്ന തീയതി ചീഫ് ജസ്റ്റിസ് നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

Also read: