04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sabarimala

Kerala

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ട്; ശബരിമല യാത്ര ഒഴിവാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്ന പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കൂടാതെ തിരുവനന്തപുരത്തെ പൊന്മുടി, തൃശൂരിലെ അതിരപ്പിള്ളി, പാലക്കാടൻ മലയോര മേഖലയായ നെല്ലിയാമ്പതി എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതീവ ജാഗ്രത നിർദേശമായ റെഡ് അലർട്ട് [&Read More

Kerala

‘ശബരിമലയിൽ ഇപ്പോഴുള്ളത് വെറ്റിലക്കച്ചവടക്കാരന്റേത് പോലെയുള്ള രജിസ്റ്റർ’;സമഗ്രമായത് വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്നതുപോലെയുള്ള സാധന രജിസ്റ്ററാണ് ശബരിമലയിലുള്ളതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ മാത്രമുള്ള നിലവിലെ സ്റ്റോക്ക് ബുക്കിന് പകരം സമഗ്രമായ രജിസ്റ്റർ തയ്യാറാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമലയിലേക്ക് 1.66 കോടി രൂപ എസ്റ്റിമേറ്റിൽ രണ്ടു നിലകളുള്ള 1000 സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട [&Read More

Kerala

ശബരിമല സ്വർണ്ണക്കൊള്ള; മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും തന്ത്രിയും കുറ്റക്കാരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക പാളി കടത്തിയതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്. നേരത്തെ 2019ലെ ദ്വാരപാലകപാളി കടത്തി സ്വർണം കവർന്ന കേസിന്റെ തുടർച്ചയായി 2025ൽ സ്വർണ പാളികൾ കടത്തിയ കേസ് അന്വേഷിച്ചാൽ മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 2025ൽ പി.എസ് പ്രശാന്തിന്റെ ഭരണകാലത്ത് ഹൈകോടതിയുടെ അനുമതി ഇല്ലാതെ സ്വർണ പാളികൾ പുറത്തു കൊണ്ടുപോയ സംഭവം പുറത്തു വന്നതോടെയാണ് ശബരിമലയിലെ വൻ സ്വർണക്കൊള്ളയുടെ ചുരുളഴിയുന്നത്. ഈ കേസിൽ ഭരണപരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അതിനാൽ [&Read More

Kerala

‘യുവതീപ്രവേശന ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തി’; വെളിപ്പെടുത്തലുമായി എ.

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടെന്നും, എന്നാൽ അവിടെ എത്തിയപ്പോൾ കാണാൻ അനുമതി നൽകിയില്ലെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും ഇതിന് പിന്നിൽ പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നും പത്മകുമാർ ആരോപിക്കുന്നു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടും അദ്ദേഹം വെളിപ്പെടുത്തൽ [&Read More

Main story

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; സ്വര്‍ണം ഉരുക്കിയെടുത്തെന്ന് ലാബ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളി മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അതിൽ പൂശിയിരുന്ന സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നുവെന്നും സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലോജിക്കൽ ലാബിൽ നടത്തിയ എട്ട് സാമ്പിളുകളുടെ രാസപരിശോധനാ ഫലമാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത്. കട്ടിളപ്പാളി അവിടെത്തന്നെയുണ്ടെന്നും അതിൽ നിന്ന് സ്വർണ്ണം ഉരുക്കിയെടുക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) നടത്തിയ പ്രാഥമിക പരിശോധനയിൽ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശിൽപത്തിൽ നിന്നുമായി ഏകദേശം 1700 ഗ്രാം സ്വർണ്ണം [&Read More

Kerala

എന്തൊരു ഭക്‌തി! അയ്യപ്പനെ മാനത്തുനിന്ന് തൊഴാൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെതിരെ

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയതെന്ന് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ മാസം 23Read More

Kerala

ശബരിമലയിൽ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്; അഷ്‌ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള

പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. വഴിപാടായി സൗജന്യമായി ലഭിച്ച പൂജാസാധനങ്ങൾക്ക് വ്യാജമായി പണം എഴുതിയെടുത്താണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്. അയ്യപ്പന്റെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള നടന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഇടപാടുകളെ തുടർന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയ വ്യക്തി തന്നെയാണ് ഇപ്പോഴും ശബരിമലയിലേക്ക് പൂജാദ്രവ്യങ്ങൾ എത്തിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഈ തട്ടിപ്പ് തുടരുകയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു [&Read More

Main story

ശബരിമല സ്വര്‍ണക്കൊള്ള: അവസാന പ്രതിയും പുറത്തേക്ക്; കെ.പി ശങ്കരദാസിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, [&Read More

Main story

‘ശബരിമലയിൽ യുവതി പ്രവേശനം പാടില്ല’; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദമുഖങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ ആരാധനാസ്വഭാവത്തെ തന്നെ മാറ്റുമെന്നും ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും [&Read More

Kerala

‘സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്‌ടിക്കപ്പെടില്ലായിരുന്നു’- സുരേഷ് ഗോപി

കാസർകോട്: കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തുറ്റ ബി.ജെ.പി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്‌ടിക്കപ്പെടില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ചുമരെഴുത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏത് മതവിഭാഗത്തിലാണെങ്കിലും സ്വന്തം വിശ്വാസം പിന്തുടരാനുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ രാവിലെ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥിക്കായി ചുമരെഴുതിക്കൊണ്ടാണ് സുരേഷ് ഗോപി പ്രചാരണത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ [&Read More