03/06/2026
[fontresizer_tawhidurrahmandear_widget]

എന്തൊരു ഭക്‌തി! അയ്യപ്പനെ മാനത്തുനിന്ന് തൊഴാൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

 എന്തൊരു ഭക്‌തി! അയ്യപ്പനെ മാനത്തുനിന്ന് തൊഴാൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയതെന്ന് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. നെടുമ്പാശേരി എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ പൈലറ്റ് കൂടിയായ ഉന്നത ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി കൊച്ചി മേഖലാ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ ശബരിമലയ്ക്ക് പുറമെ, ഇയാൾ മുൻപും ഗുരുവായൂരിലേക്കും ശബരിമലയിലേക്കും ഇത്തരത്തിൽ പറന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം സഹപൈലറ്റും ക്യാമറ ക്രൂവുമടക്കം മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ മോശമായതിനാൽ വഴിതെറ്റിയതാണെന്നായിരുന്നു കോസ്റ്റ് ഗാർഡ് ആദ്യം നൽകിയ വിശദീകരണം.

Also read: