02/08/2026
[fontresizer_tawhidurrahmandear_widget]

ശബരിമലയിൽ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്; അഷ്‌ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള

 ശബരിമലയിൽ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്; അഷ്‌ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള

പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. വഴിപാടായി സൗജന്യമായി ലഭിച്ച പൂജാസാധനങ്ങൾക്ക് വ്യാജമായി പണം എഴുതിയെടുത്താണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്. അയ്യപ്പന്റെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള നടന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

അനധികൃത ഇടപാടുകളെ തുടർന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയ വ്യക്തി തന്നെയാണ് ഇപ്പോഴും ശബരിമലയിലേക്ക് പൂജാദ്രവ്യങ്ങൾ എത്തിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഈ തട്ടിപ്പ് തുടരുകയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു പതിറ്റാണ്ടുകാലം നടന്ന കൊള്ളയുടെ വ്യാപ്തിയും യഥാർത്ഥ നഷ്ടവും കണക്കാക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ വിപുലമായ പരിശോധനയ്ക്ക് വിജിലൻസ് തുടക്കം കുറിച്ചിട്ടുണ്ട്.

Also read: