13/06/2026
[fontresizer_tawhidurrahmandear_widget]

‘അടുപ്പം കെസിയോട്; പക്ഷേ, ജനം വി.ഡി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു’; കെ മുരളീധരൻ

 ‘അടുപ്പം കെസിയോട്; പക്ഷേ, ജനം വി.ഡി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു’; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായതെന്ന് മന്ത്രി കെ. മുരളീധരൻ. 80 സീറ്റുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 100 സീറ്റുകൾ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഒരു മലയാള മാധ്യമാത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ മത്സരം തോറ്റ് അവസാനിപ്പിക്കരുതെന്ന വാശിയുണ്ടായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം ഉപേക്ഷിച്ചു പോയെന്ന ആക്ഷേപം പാർട്ടി നിർദേശപ്രകാരമായിരുന്നെങ്കിലും, വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഇനി ഒരു കാരണവശാലും വട്ടിയൂർക്കാവ് വിട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ മാനസികമായി ഏറ്റവും അടുപ്പം കെ.സി വേണുഗോപാലിനോടായിരുന്നെങ്കിലും ജനപിന്തുണ വി.ഡി സതീശനായിരുന്നെന്ന് കെ. മുരളീധരൻ വെളിപ്പെടുത്തി. ഈ യാഥാർഥ്യം താൻ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിലെ സിസ്റ്റം ശരിയാക്കുമെന്നും സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും ചട്ടങ്ങൾ പാലിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ദേവസ്വം വകുപ്പിൽ ചില അഡ്ജസ്റ്റ്മെന്റുകൾ വേണ്ടിവരുമെന്നും ബോർഡുകൾ അഴിമതിവിമുക്തമാക്കുകയാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർ കാണിക്കയായി നൽകിയ സ്വർണവും വെള്ളിയും കൊള്ളയടിച്ച സംഭവം വിശ്വാസികളെ വേദനിപ്പിച്ച ഒന്നാണെന്നും സ്വർണക്കൊള്ളയിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

Also read: