26/07/2026
[fontresizer_tawhidurrahmandear_widget]

‘ജെൻസികൾക്ക് വേണ്ടി ഇൻസ്റ്റയിൽ വീഡിയോ ഇടുന്നു, പക്ഷെ പോലീസ് അതിക്രമത്തിൽ മൗനം’; പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് കെ.സി വേണുഗോപാൽ

 ‘ജെൻസികൾക്ക് വേണ്ടി ഇൻസ്റ്റയിൽ വീഡിയോ ഇടുന്നു, പക്ഷെ പോലീസ് അതിക്രമത്തിൽ മൗനം’; പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം ലജ്ജാകരമാണെന്നും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും നിബന്ധനകളില്ലാതെ മാപ്പ് പറയണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ജെൻസികളെ ആകർഷിക്കാൻ ഇൻസ്റ്റയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത പ്രധാനമന്ത്രി പോലീസ് അതിക്രമത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും വിമർശനമുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ന്യായമായ ആവശ്യങ്ങൾ കേൾക്കാനും അവർക്ക് നീതി ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ല. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കേണ്ട യൗവനങ്ങളെ ശത്രുക്കളെപ്പോലെ കണ്ട് അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന അക്രമങ്ങൾക്കും അനീതികൾക്കും മറുപടി പറയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും, അവരുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Also read: