21/11/2026
[fontresizer_tawhidurrahmandear_widget]

‘മോദിയും അദാനിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി, രാജ്യത്തെ സ്ഥാപനങ്ങളെല്ലാം ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിൽ’; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

 ‘മോദിയും അദാനിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി, രാജ്യത്തെ സ്ഥാപനങ്ങളെല്ലാം ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിൽ’; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായെന്നും രാഷ്ട്രീയവും വ്യവസായവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്ത് നടക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുൻപ് ലോകസമ്പന്നരുടെ പട്ടികയിൽ 600-ാം സ്ഥാനത്തായിരുന്ന ഒരു വ്യവസായി, വെറും കുറച്ചു മാസങ്ങൾക്ക് മുൻപ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയവും വ്യവസായവും തമ്മിൽ സംയോജിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഈ കൂട്ടുകെട്ടിന്റെ പ്രത്യാഘാതം രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക രംഗത്ത് പ്രകടമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ വലിയൊരു ശതമാനം ആസ്തികളും അദാനി സ്വന്തമാക്കുന്നതിന്റെ ഫലമായി കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ബി.ജെ.പിയുടെ സ്വത്ത് പതിനൊന്ന് ഇരട്ടിയായാണ് വർധിച്ചത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം സർക്കാർ കൈയടക്കിയെന്നും പ്രതിപക്ഷത്തിന് യാതൊരു പിന്തുണയും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ, വാർത്താസമ്മേളനങ്ങൾ, അഭിമുഖങ്ങൾ, പൊതുസമ്മേളനങ്ങൾ തുടങ്ങി മുൻപ് ഫലപ്രദമായി ഉപയോഗിച്ചിരുന്ന യാതൊരു മാർഗ്ഗങ്ങളും ഇപ്പോൾ വിലപ്പോവുന്നില്ല എന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞു. ഫാസിസ്റ്റുകൾ രാജ്യത്തെ സ്ഥാപനങ്ങളെല്ലാം നിയന്ത്രിക്കുകയാണ്. എന്നാൽ അവർക്ക് എത്ര പണമുണ്ടെങ്കിലും, എത്ര സ്ഥാപനങ്ങളുടെ നിയന്ത്രണമുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധമാണ് അതിനേക്കാളെല്ലാം ശക്തമെന്ന് ഞങ്ങൾ മനസ്സിലാക്കിയതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Also read: