22/11/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; തൊഴിലവസരം കുറയുന്നതും വിദ്യാഭ്യാസ മേഖലയിലെ ആശങ്കകളും അവഗണിക്കാനാവില്ല’; കൊളംബിയ സർവകലാശാലയിൽ രാഹുൽ ഗാന്ധി

 ‘ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; തൊഴിലവസരം കുറയുന്നതും വിദ്യാഭ്യാസ മേഖലയിലെ ആശങ്കകളും അവഗണിക്കാനാവില്ല’; കൊളംബിയ സർവകലാശാലയിൽ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ വിദ്യാർഥികളുമായും അധ്യാപകരുമായും നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യയിൽ വലിയ തൊഴിലില്ലായ്മ പ്രശ്നമുണ്ടെന്നും വിദ്യാഭ്യാസ സമ്പ്രദായവും ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാധ്യമങ്ങൾ ഈ യാഥാർഥ്യത്തെ അവഗണിക്കുന്നുവെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കളിൽ ഒരു വിഭാഗം നിലവിലെ സാഹചര്യത്തിൽ അസംതൃപ്തരാണ്. ഇവരിൽ പലരും മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്. യുവാക്കൾ നിരാശരാണെന്നും, രാജ്യത്ത് തങ്ങൾക്ക് മുന്നിലുള്ള ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതാണ് ഇതിന് പ്രധാന കാരണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പല യുവതീയുവാക്കളും ഇന്നത്തെ തൊഴിൽ സാഹചര്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ കുറയുന്നതും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതും അവഗണിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. കൊളംബിയ സർവകലാശാലയിലെ പരിപാടിക്ക് ശേഷം ഇന്ന് ചിക്കാഗോ സർവകലാശാലയിലും അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കും.

Also read: