20/07/2026
[fontresizer_tawhidurrahmandear_widget]

‘ക്ഷേത്രാചാരങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ’; സ്വർണക്കൊള്ളക്കേസ് അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരില്ലെന്ന് കെ. മുരളീധരൻ

 ‘ക്ഷേത്രാചാരങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ’; സ്വർണക്കൊള്ളക്കേസ് അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരില്ലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ക്ഷേത്ര കാര്യങ്ങളിലും ആചാരങ്ങളിലും കോടതികൾ അമിതമായി ഇടപെടുകയാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തലമുറകൾ കഴിഞ്ഞാലും കേസിൽ അന്വേഷണം പൂർത്തിയാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകളൊന്നും പുറത്തുവരുന്നില്ല. കേസ് പൂർണമായും കോടതിയുടെ നിയന്ത്രണത്തിലായതിനാൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ഭക്തജനങ്ങൾക്കും സർക്കാരുകൾക്കും എന്താണ് റോള്ളെന്നും മന്ത്രി ചോദിച്ചു. ക്ഷേത്രങ്ങളിലെ കോടതി ഇടപെടലുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നിയമസഭയിൽ തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: