02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Sabarimala Gold Theft Case

Main story

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രശാന്തിന് പുറമെ ബോർഡ് അംഗമായിരുന്ന അജികുമാറിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2025Read More

Kerala

‘ക്ഷേത്രാചാരങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ’; സ്വർണക്കൊള്ളക്കേസ് അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരില്ലെന്ന് കെ.

തിരുവനന്തപുരം: ക്ഷേത്ര കാര്യങ്ങളിലും ആചാരങ്ങളിലും കോടതികൾ അമിതമായി ഇടപെടുകയാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തലമുറകൾ കഴിഞ്ഞാലും കേസിൽ അന്വേഷണം പൂർത്തിയാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകളൊന്നും പുറത്തുവരുന്നില്ല. കേസ് പൂർണമായും കോടതിയുടെ നിയന്ത്രണത്തിലായതിനാൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കുന്നത്. [&Read More

Kerala

ശബരിമല സ്വർണ്ണക്കേസ് അന്വേഷണത്തിനിടെ ചെന്നിത്തലയെ കണ്ട് കടകംപള്ളി സുരേന്ദ്രൻ; ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ എത്തിയതിനെതിരെ

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്‌ച രാവിലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിൽ എത്തിയത്. ഡ്രൈവർ ഇല്ലാത്തതിനാൽ സ്‌കൂട്ടറിലായിരുന്നു കടകംപള്ളി എത്തിയത്. വ്യക്തിപരമായ സന്ദർശനമായിരുന്നു കടകംപള്ളിയുടേത് എന്നാണ് വിവരം. ഏകദേശം 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ചില നിസാര ശുപാർശകൾക്ക് വന്നതാണന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം തുടരുമ്പോഴാണ് നിർണായക സന്ദർശനം. അതിനിടെ, കടകംപള്ളി വീട്ടിൽനിന്നിറങ്ങി സ്‌കൂട്ടറിൽ കയറി പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹെൽമെറ്റ് [&Read More

Main story

ശബരിമല സ്വർണ്ണക്കൊള്ള; മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും തന്ത്രിയും കുറ്റക്കാരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക പാളി കടത്തിയതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്. നേരത്തെ 2019ലെ ദ്വാരപാലകപാളി കടത്തി സ്വർണം കവർന്ന കേസിന്റെ തുടർച്ചയായി 2025ൽ സ്വർണ പാളികൾ കടത്തിയ കേസ് അന്വേഷിച്ചാൽ മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 2025ൽ പി.എസ് പ്രശാന്തിന്റെ ഭരണകാലത്ത് ഹൈകോടതിയുടെ അനുമതി ഇല്ലാതെ സ്വർണ പാളികൾ പുറത്തു കൊണ്ടുപോയ സംഭവം പുറത്തു വന്നതോടെയാണ് ശബരിമലയിലെ വൻ സ്വർണക്കൊള്ളയുടെ ചുരുളഴിയുന്നത്. ഈ കേസിൽ ഭരണപരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അതിനാൽ [&Read More

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയും മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയുമായ മുരാരി ബാബു (64) അന്തരിച്ചു. അസുഖബാധിതനായി മൂന്ന് മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളിയിലെയും സ്വർണം കവർന്ന കേസിൽ കഴിഞ്ഞ ഒക്ടോബർ 21Read More

Main story

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; സ്വര്‍ണം ഉരുക്കിയെടുത്തെന്ന് ലാബ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളി മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അതിൽ പൂശിയിരുന്ന സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നുവെന്നും സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലോജിക്കൽ ലാബിൽ നടത്തിയ എട്ട് സാമ്പിളുകളുടെ രാസപരിശോധനാ ഫലമാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത്. കട്ടിളപ്പാളി അവിടെത്തന്നെയുണ്ടെന്നും അതിൽ നിന്ന് സ്വർണ്ണം ഉരുക്കിയെടുക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) നടത്തിയ പ്രാഥമിക പരിശോധനയിൽ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശിൽപത്തിൽ നിന്നുമായി ഏകദേശം 1700 ഗ്രാം സ്വർണ്ണം [&Read More

Kerala

തന്ത്രി രാജീവരുടെ പേരിൽ സ്വകാര്യ സ്ഥാപനത്തിൽ 2.05 കോടിയുടെ നിക്ഷേപം; ഭാര്യയുടെ പേരിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). തന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തന്ത്രിയുടെ പേരിൽ മാത്രം 2.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയെ എസ്‌ഐടി ശക്തമായി [&Read More

Main story

ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നു-എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം/കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിലും അപ്പുറത്താണെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്. നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നും നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലുമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍: പ്രഭാമണ്ഡലവും വിഗ്രഹങ്ങളും: ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണം കവര്‍ന്നു. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ [&Read More

Main story

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയും കുടുങ്ങുമോ? എസ്‌ഐടി ചോദ്യംചെയ്തത് മൂന്നര മണിക്കൂര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം, അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിര്‍ണായക മൊഴി നല്‍കി. കടകംപള്ളി സുരേന്ദ്രനെ കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്‌പോണ്‍സര്‍ എന്ന നിലയിലുള്ള പരിചയം മാത്രമേ തനിക്കുള്ളൂവെന്നും സാമ്പത്തിക ഇടപാടുകളൊന്നും [&Read More