തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ [&Read More
Tags :Sabarimala
തിരുവനന്തപുരം: യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് കാണാതായത് വലിയ വിവാദത്തിന് വഴിതുറക്കുന്നു. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പഴയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് സുപ്രധാന രേഖകൾ അപ്രത്യക്ഷമായ വിവരം പുറത്തുവരുന്നത്. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. കേസ് ഫയലുകൾ പോയിട്ട്, അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും [&Read More
‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, ശബരിമലയിൽ യുവതീപ്രവേശം വേണ്ട’; സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം മാർച്ച് 14Read More
‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ?- എം.എ ബേബി
അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്കായി റോഡ് നിർമിച്ചത് പി.കെ ചന്ദ്രാനന്ദനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വണ്ടാനത്ത് പി.കെ ചന്ദ്രാനന്ദന്റെ ഓർമ്മയ്ക്കായി നിർമിക്കുന്ന പികെസി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ് കെയർഹോം നിർമിക്കുന്നത്. ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷം നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബേബി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. [&Read More
പത്തനംതിട്ട: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തിരിമറിയും ധൂർത്തും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കുക പോലും ചെയ്യാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ലക്ഷങ്ങൾ മാറ്റിയെടുത്തതും, ടെൻഡറില്ലാതെ കരാറുകൾ നൽകിയതും ഉൾപ്പെടെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ആകെ 10.99 കോടി രൂപ ചെലവായ പരിപാടിയിൽ 4.35 കോടി രൂപ ഇനിയും കൊടുത്തുതീർക്കാനുണ്ട്. നടത്താത്ത പരിപാടിക്ക് 8 ലക്ഷം സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്’ എട്ടു ലക്ഷം രൂപ [&Read More
കണ്ണൂർ: ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പ്രതികളെ ജയിലിലടച്ചത് കേരള പോലീസാണെന്നും, കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള കണ്ടെത്തിയത് വിവാദങ്ങൾ ഉണ്ടാക്കുന്നവരോ വാർത്തകൾ ബ്രേക്ക് ചെയ്യുന്ന ചാനലുകളോ അല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഏജൻസികളല്ല, മറിച്ച് കേരള പോലീസാണ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). തന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തന്ത്രിയുടെ പേരിൽ മാത്രം 2.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയെ എസ്‌ഐടി ശക്തമായി [&Read More
കേരളത്തിൽ 30 സീറ്റുകളിൽ വിജയം ഉറപ്പാക്കണമെന്ന് നിതിൻ നവീൻ; വികസനവും സ്വർണക്കൊള്ളയും മുഖ്യവിഷയമാക്കും
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 30 മണ്ഡലങ്ങളിൽ എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ ബിജെപി ലക്ഷ്യമിടുന്നു. കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച മണ്ഡലങ്ങളിലാണ് പാർട്ടി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ‘ശബരിമല സ്വർണക്കൊള്ള’യും വരുംദിവസങ്ങളിൽ പാർട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങളാകും. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകർക്കുകയാണെന്നും, [&Read More
‘ഞാൻ ആകാശത്ത് നിന്ന് വീണവനല്ല; എന്നെ തെരുവിലിട്ട് അലക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി
തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എൻ ഷംസീർ. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ലെന്നും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ ചർച്ച നടത്തുന്നതിൽ സർക്കാരിന് യാതൊരു മടിയുമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം അതിൽ നിന്ന് വിട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. സഭയുടെ അന്തസ്സ് [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (Read More