28/03/2026
[fontresizer_tawhidurrahmandear_widget]

യെലഹങ്ക കുടിയൊഴിപ്പിക്കൽ: ‘ഇവിടെ വന്ന് ഷോ വേണ്ട! കേരള നേതാക്കളുടെ ഇടപെടൽ വേണ്ടെന്ന് കർണാടക സിപിഎം

 യെലഹങ്ക കുടിയൊഴിപ്പിക്കൽ: ‘ഇവിടെ വന്ന് ഷോ വേണ്ട! കേരള നേതാക്കളുടെ ഇടപെടൽ വേണ്ടെന്ന് കർണാടക സിപിഎം

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ട് ഇടപെടുന്നതിനെതിരെ കർണാടക സിപിഎം ഘടകം രംഗത്ത്. ഫക്കീർ കോളനിയിലെ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും, സമരം നടത്താൻ സംസ്ഥാനത്തെ പാർട്ടി സംവിധാനം പര്യാപ്തമാണെന്നും കർണാടക നേതാക്കൾ കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

​”പുറത്തുനിന്നുള്ള ഇടപെടലുകൾ ഈ വിഷയത്തെ രാഷ്ട്രീയമായി മാറ്റാൻ മാത്രമേ ഉപകരിക്കൂ. അത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യില്ല. യെലഹങ്കയിലെ കേസ് നടത്താനും ഇരകൾക്ക് വേണ്ടി പോരാടാനും കർണാടകയിലെ പാർട്ടി ഘടകം ശക്തമാണ്” – ഇതാണ് കർണാടക സിപിഎം നേതാക്കൾ കേരളത്തിലെ തങ്ങളുടെ സഹപ്രവർത്തകർക്ക് നൽകിയ സന്ദേശം സന്ദേശമെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

​കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, യെലഹങ്ക ഫക്കീർ കോളനിയിലെ വിഷയം സിപിഎം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് കർണാടക ഘടകം തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ‘ബുൾഡോസർ രാജ്’ ക്രൂരമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ എ.എ റഹീം എംപി, കെ.ടി ജലീൽ എംഎൽഎ എന്നിവർ ഫക്കീർ കോളനി സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്തുനിന്നുള്ള ഇത്തരം സന്ദർശനങ്ങളും ഇടപെടലുകളും ആവശ്യമില്ലെന്ന സന്ദേശം കർണാടക സിപിഎം കൈമാറിയത്.

Also read: