പരസ്യമായി മാപ്പുപറയണമെന്ന് കോടതി; വനിതാ എസ്.ഐയുടെ മുഖത്തടിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി ബി.ജെ.പി
ബംഗളൂരു: കർണാടകയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച സംഭവത്തിൽ മാപ്പുചോദിച്ച് കർണാടക ബി.ജെ.പി എം.എൽ.എയുടെ മകൾ. തുമകുരു റൂറൽ മണ്ഡലം എം.എൽ.എ ബി.എസ്. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാപ്പുപറഞ്ഞത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക ഡ്യൂട്ടിക്കിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വലിയ തിരക്കുള്ള സമയത്ത് ക്യൂ നിൽക്കാതെ നേരിട്ട് ശ്രീകോവിലിന് മുന്നിൽ പ്രവേശിക്കാൻ ഐശ്വര്യ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന [&Read More