27/03/2026
[fontresizer_tawhidurrahmandear_widget]

‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട

 ‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട

മുംബൈ: ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെ റഹ്മാനോട് ‘ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ’ ഉപദേശിച്ച് പ്രമുഖ ഗായകൻ അനുപ് ജലോട്ട രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിരിയ്ക്കുകയാണ്.

മതം കാരണമാണ് തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണമെന്നാണ് ജലോട്ടയുടെ നിലപാട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് റഹ്മാൻ ലോകപ്രശസ്തിയും ജനങ്ങളുടെ സ്‌നേഹവും ആദരവും നേടിയത്. എന്നിട്ടും മതം തിരിച്ചടിയാകുന്നു എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടെങ്കിൽ പഴയ മതത്തിലേക്ക് മടങ്ങണമെന്നും, അപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിക്കുമോ എന്ന് സ്വയം ബോധ്യപ്പെടുമെന്നും ജലോട്ട പറഞ്ഞു.

ഹിന്ദി സിനിമാ വ്യവസായത്തിൽ വർഗീയ പക്ഷപാതമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ബി.ബി.സി.ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ വെളിപ്പെടുത്തിയത്. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കിയതോടെ വിശദീകരണവുമായി റഹ്മാൻ വീഡിയോ പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനുശേഷവും വിമർശനങ്ങൾ തുടരുകയാണ്.

അതേസമയം, വിഷയത്തിൽ ബോളിവുഡ് രണ്ട് തട്ടിലായിക്കഴിഞ്ഞു. ജാവേദ് അക്തർ, ഇംതിയാസ് അലി, വരുൺ ഗ്രോവർ തുടങ്ങിയവർ റഹ്മാന്റെ നിലപാടിനെ പിന്തുണച്ചപ്പോൾ, ഷാൻ, കങ്കണ റണാവത്ത് തുടങ്ങിയവർ റഹ്മാനെ രൂക്ഷമായി വിമർശിച്ചു.

Also read: