മക്ക: ബോളിവുഡ് നടിയും ടെലിവിഷൻ താരവുമായ രാഖി സാവന്ത് മക്കയിലെത്തി ഉംറ നിർവഹിച്ചു(Read More
Tags :Bollywood News
ജനിച്ചതും വളർന്നതും ജീവിക്കുന്നതും ഇന്ത്യയിൽ; എന്നിട്ടും ആലിയ ഭട്ട് ഇന്ത്യക്കാരിയല്ല! | Alia
മുംബൈ: ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്(Read More
‘ഞാൻ ബിജെപിയുടെ കളിപ്പാവയല്ല; ഇന്ന് പാർട്ടി ഒപ്പമുണ്ട്, നാളെ ഉണ്ടായെന്ന് വരില്ല’-കങ്കണ റണാവത്ത്
ന്യൂഡൽഹി: താൻ ബിജെപിയുടെ കളിപ്പാവയല്ലെന്നും സ്വന്തമായി ശക്തമായ നിലപാടുകളും വ്യക്തിത്വവുമുള്ള ആളാണെന്നും ബോളിവുഡ് നടിയും മാണ്ഡിയിൽനിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്ത്(Read More
ബോളിവുഡ് സുപ്പർതാരം ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുക്കോൺ വീണ്ടും ഗർഭിണിയായിരിക്കുന്നു എന്ന വിവരം പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ദീപികയും രണ്‍വീര്‍ സിംഗും പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നൽകിയിട്ടില്ല, പകരം രണ്ട് ഇമോജികളാണ് നൽകിയിരിക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. സന്തോഷവും ആരോഗ്യവും ആശംസിച്ചും കുഞ്ഞുങ്ങൾക്ക് നന്മ നേർന്നുമുള്ള കമന്റുകൾ നിറയുന്നുണ്ട്. 2024 സെപ്റ്റംബറിലാണ് [&Read More
സിനിമയിലെ താരരാജാക്കന്മാരുടെ മക്കൾ വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ കാത്തുനിൽക്കുമ്പോൾ, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ആഡംബര ജീവിതം ഉപേക്ഷിച്ച്, ഫാഷൻ ലോകത്തോടുള്ള തന്റെ അഭിനിവേശം പിന്തുടരാൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ ഇരുപതുകാരൻ. സിനിമയോട് താൽപ്പര്യമില്ല, ലക്ഷ്യം ഫാഷൻതന്റെ മകന് അഭിനയത്തോടോ സിനിമയോടോ യാതൊരു താൽപ്പര്യവുമില്ലെന്ന് അക്ഷയ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വന്തമായി ഒരു [&Read More
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ: ദി റിവഞ്ച്’ ആഗോള ബോക്‌സ് ഓഫീസിൽ 1,100 കോടി രൂപ കടന്ന് കുതിക്കുന്നു. ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നാലെ, സിനിമയുടെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ ലിയാരിയിലുള്ള ജനങ്ങൾ. ലിയാരിയിലെ അധോലോക സംഘങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായതിനാലാണ് പ്രദേശവാസികൾ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ലിയാരിയിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ആദിത്യ ധർ 500 കോടി രൂപ [&Read More
മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More
മുംബൈ: സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി 27ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താൻ ഇനി പുതിയ സിനിമാ ഗാനങ്ങൾ ഏറ്റെടുക്കില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നിൽ സജീവ രാഷ്ട്രീയ പ്രവേശനമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അരിജിത് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി [&Read More
‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട
മുംബൈ: ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെ റഹ്മാനോട് ‘ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ’ ഉപദേശിച്ച് പ്രമുഖ ഗായകൻ അനുപ് ജലോട്ട രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിരിയ്ക്കുകയാണ്. മതം കാരണമാണ് തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണമെന്നാണ് ജലോട്ടയുടെ നിലപാട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് റഹ്മാൻ ലോകപ്രശസ്തിയും ജനങ്ങളുടെ സ്‌നേഹവും ആദരവും നേടിയത്. എന്നിട്ടും മതം തിരിച്ചടിയാകുന്നു എന്ന് അദ്ദേഹത്തിന് [&Read More
അക്ഷയ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; താരദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം മുംബൈയിൽ അപകടത്തിൽപ്പെട്ടു. 25ാം വിവാഹ വാർഷികാഘോഷം കഴിഞ്ഞ് വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ ജുഹുവിലെ സിൽവർ ബീച്ച് കഫേയ്ക്ക് സമീപമാണ് സംഭവം. താരദമ്പതികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്ന് ജുഹുവിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ് കുമാറും കുടുംബവും. ഈ സമയത്ത് അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് അക്ഷയ് കുമാറിന്റെ കോൺവോയ് വാഹനങ്ങളിൽ ഒന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. [&Read More